വൈറലായി മകള്‍ക്കൊപ്പം ലിസി പങ്കുവച്ച ചിത്രങ്ങള്‍.
ലണ്ടന്‍ ഡ്രിപ്പിനിടയിൽ മകള്‍ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള ചിത്രങ്ങളാണ് ലിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘മതര്‍ ആന്‍ഡ് ഡോടര്‍ ട്രിപ്പ്’ എന്ന കാപ്ഷനോടെയാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത്.
മകള്‍ക്കൊപ്പം ലണ്ടന്‍യാത്ര ആഘോഷമാക്കുകയാണ് താരം.
ലിസി സിനിമകളില്‍ സജീവമല്ലെങ്കിലും മകള്‍ കല്യാണി സിനിമാമേഖലയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഏറ്റവും ഒടുവില്‍ കല്യാണി അഭിനയിച്ച തല്ലുമാല എന്ന ചിത്രം വലിയ വിജയമായിരുന്നു.
പ്രിയദര്‍ശന്‍ സിനിമകളിലൂടെയാണ് ലിസി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.
നിരവധി ഹിറ്റുചിത്രങ്ങള്‍ സമ്മാനിച്ച ലിസി-പ്രിയദർശൻ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.
ഇപ്പോൾ വേര്‍പിരിഞ്ഞ് കഴിയുന്ന താരങ്ങൾ മക്കളുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാറുണ്ട്.
മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒന്നിച്ചിരുന്നു.
or visit us at