മതവികാരം വ്രണപ്പെടുത്തിയ തപ്‌സിക്ക് എതിരെ നിയമനടപടി

ഹിന്ദു മത വികാരം വ്രണപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ നടി തപ്‌സി പന്നുവിനെതിരെ നിയമ നടപടി.

ബിജെപി എംഎല്‍എ നല്‍കിയ പരാതിയിലാണ് താരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ തപ്‌സി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദമായത്.

ലാക്മി ഫാഷന്‍ വീക്കില്‍ പങ്കെടുക്കവെ, ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്.

മുംബൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ആസൂത്രിതമായ ശ്രമമാണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

screenima.com

or visit us at

Like & Share