ലേഡി ഇൻ റെഡ്; വൈറലായി സാറ അലി ഖാന്റെ ഗ്ലാമറസ് ഫൊട്ടോഷൂട്ട്

ചുവപ്പണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലുള്ള സാറ അലി ഖാന്റെ ഫൊട്ടോഷൂട്ടാണ് ബോളിവുഡിലെ

കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന്.

 താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു.

അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കൊപ്പം നിരന്തരം സമ്പർക്കം പുലർത്താനും സാറ ശ്രമിക്കാറുണ്ട്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാൻ.

26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാർനാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

കേദാർനാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡിൽ തന്റെ വരവറിയിച്ചു.

ഫിലിം ഫെയർ ഉൾപ്പടെ മൂന്ന് അവാർഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.

screenima.com

or visit us at

Like & Share