സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ നടിയാണ് അഹാന കൃഷ്ണ.
തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
പലപ്പോഴും സദാചാര ആക്രമണങ്ങള്‍ക്കും താരം ഇരയാകാറുണ്ട്.
താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് പലരും മോശം കമന്റുകള്‍ രേഖപ്പെടുത്താറുള്ളത്.
അങ്ങനെ മോശം കമന്റിട്ട സദാചാരവാദിക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.
അഹാനയുടെ ചിത്രത്തിനു താഴെ ‘വലുതായപ്പോള്‍ തുണി ഇഷ്ടമല്ലാതായി’ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
അതേനാണയത്തില്‍ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് താരം. ‘
അല്ല നാട്ടുകാര്‍ എന്തും പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’ എന്നാണ് അഹാനയുടെ കലക്കന്‍ മറുപടി.
നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
സുഹൃത്തിനൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന.
അവധിയാഘോഷ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്
അത്തരം ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും മോശം കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്