കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വ്യക്തി വിരോധമില്ലെന്ന് കാവ്യ മാധവന്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വ്യക്തി വിരോധമില്ലെന്ന് കാവ്യ മാധവന്‍.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ കാവ്യയെ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
ഈ ചോദ്യം ചെയ്യലിലാണ് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടെന്ന ആരോപണങ്ങളെ കാവ്യ നിഷേധിച്ചത്.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ
ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി
പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു
എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന.
കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.
അതേസമയം, കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്
കാവ്യയുടെ പല മറുപടികളിലും അന്വേഷണസംഘത്തിനു സംശയങ്ങളുണ്ട്.
Burst
Like & Share
screenima.com
Learn more