സൂപ്പര്‍താരം കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ടാണ് കമല്‍ഹാസനെ ആശുപത്രിയില്‍ എത്തിച്ചത്.
പതിവ് ചെക്കപ്പുകള്‍ക്ക് താരത്തെ വിധേയനാക്കി.
കമല്‍ഹാസന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ഇന്ന് വൈകിട്ടോടെ താരത്തെ ഡിസ്ചാര്‍ജ് ചെയ്യും.
താരം പനി ബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഏതാനും ദിവസത്തേക്ക് നിര്‍ബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ താരത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമല്‍ ഇപ്പോള്‍.
or visit us at