ആറ്റിട്യൂട് ലുക്കിൽ കാജൽ!
ആറ്റിട്യൂട് ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കാജൽ.
തന്റെ സോഷ്യൽ മീഡിയ പേജിൽ കാജൽ പങ്കുവെച്ച പുതിയ ചിത്രം മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്.
സ്റ്റൈലിഷ് ഡ്രസ്സിൽ ആറ്റിട്യൂട് പോസുമായി ഇരിക്കുന്ന തരത്തിന്റെ ഫോട്ടോ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്.
നിരവധി കമന്റുകളാണ് തരത്തിന്റെ പോസ്റ്റിനടിയിൽ നിറഞ്ഞിരിക്കുന്നത്.
കരിയറിനും ഫാഷനുമൊപ്പം തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുവാൻ കാജൽ ശ്രദ്ധിക്കാറുണ്ട്.
2020ലായിരുന്നു ബിസിനസ്സ് മാനായ ഗൗതവുമായുള്ള കാജൽ അഗർവാളിന്റെ വിവാഹം.
അടുത്തിടെ താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
കുടുബതൊടൊപ്പമുള്ള ചിത്രങ്ങളും കാജൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
തെലുങ്ക് സിനിമയായ ഭഗവന്ത് കേസരിയാണ് കാജലിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.
തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് പുതിവർഷത്തിൽ താരത്തെ കാത്തിരിക്കുന്നത്.
or visit us at