ചുവപ്പ് പട്ടുസാരിയില്‍ അതീവ സുന്ദരിയായി മീനാക്ഷി ദിലീപ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. 

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ലെങ്കിലും മീനാക്ഷിക്ക് ഇപ്പോള്‍ തന്നെ നിരവധി ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയിലും മീനാക്ഷി സജീവമാണ്.

മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

ചുവപ്പ് പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് മീനാക്ഷിയെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

സാരിയില്‍ കാണുമ്പോള്‍ അമ്മ മഞ്ജു വാര്യരെ പോലെ തന്നെ ഉണ്ടല്ലോ എന്നാണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.

അവധിക്ക് വീട്ടില്‍ വരും. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മീനാക്ഷി പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയിലേക്ക് വരണോ വേണ്ടയോ എന്ന് മീനാക്ഷി തീരുമാനിക്കൂ.

screenima.com

or visit us at

Like & Share