ലൂസിഫറിലെ ഐറ്റം ഡാന്‍സ്; അതില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ലൂസിഫര്‍.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫര്‍ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

സിനിമയിലും സിനിമയ്ക്ക് പുറത്തും കൃത്യമായി നിലപാടുകളുള്ള പൃഥ്വിരാജ് തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് കൊണ്ടുവന്നത് സ്ത്രീവിരുദ്ധതയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

 അന്നത്തെ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കുകയാണ് പൃഥ്വിരാജ്.

 തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണ് പലരും നെറ്റി ചുളിച്ചതെന്നും പൃഥ്വി പറഞ്ഞു.

ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല. 

 എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. 

മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ് സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍,’ പൃഥ്വിരാജ് പറഞ്ഞു.  

screenima.com

or visit us at

Like & Share