സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ദിലീപിന്റെ നായികയല്ലേ ഇത്?
സൂപ്പര്‍ഹിറ്റ് ചിത്രമായ ഈ പറക്കും തളിക ഓര്‍മയില്ലേ? അതില്‍ ദിലീപിന്റെ നായിക കഥാപാത്രം അവതരിപ്പിച്ച നിത്യ ദാസ് ആണ് ഈ ചിത്രത്തിലുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നിത്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്.
മകള്‍ക്കൊപ്പമുള്ള റീല്‍സുകളും നിത്യ പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തോട് ഏറെ പ്രിയമുള്ള താരമാണ് നിത്യ.
പറക്കും തളികയ്ക്ക് പുറമേ നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബാലേട്ടന്‍,
കഥാവശേഷന്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേ സിനിമകള്‍.