ചിരിയഴകിൽ ഇഷ തൽവാർ
തട്ടത്തിൻ മറയത്തിൻ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് എത്തിയ അന്യ ഭാഷ താരമാണ് ഇഷ തൽവാർ.
മലയാളത്തിലെ സിനിമ അരങ്ങേറ്റം വെറുതെയായില്ല.
പിന്നീട് അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ഇഷ, തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഹോട്ട് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്.
രണം, ബാംഗ്ലൂര്‍ ഡെയ്സ്, ടു കണ്ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി.
രണമാണ് അവസാന മലയാള ചിത്രം.
ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.
ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ്ബ് സീരിസ് ലോകത്തിലേക്ക് എത്തുന്നത്.
സൂപ്പര്‍ ഹിറ്റ് സീരിസായ മിര്‍സാപൂരിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
or visit us at