ഇസക്കുട്ടന്റെ സ്വന്തം ഭാവന ചേച്ചി; ഹൃദ്യം ഈ ചിത്രം

നടിയും സുഹൃത്തുമായ ഭാവനയ്‌ക്കൊപ്പമുള്ള മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.

‘ഭാവന ചേച്ചിയുടെ സ്‌നേഹം’ എന്ന് തുടങ്ങുന്ന ഹൃദ്യമായ കുറിപ്പോടെയാണ് ചാക്കോച്ചന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഭാവന ചേച്ചിയുടെ സ്‌നേഹം. എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല.

എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് എന്റെ മകന് സാധിച്ചു.

കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം’, എന്ന് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബനും ഭാവനയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

കുഞ്ചാക്കോ ബോബന്റെ വീട്ടിലേക്ക് ഭാവന അതിഥിയായി ഇടയ്ക്കിടെ എത്താറുണ്ട്. കുഞ്ചാക്കോ ഭാര്യ പ്രിയയും ഭാവനയുടെ അടുത്ത സുഹൃത്താണ്.

screenima.com

or visit us at

Like & Share