ദൃശ്യത്തില്‍ മമ്മൂട്ടി അഭിനയിക്കാതിരുന്നത് കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണോ? മറുപടി ഇതാ
ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി എന്ന നായക കഥാപാത്രമായി മമ്മൂട്ടിയെയാണ് ജീത്തു ആദ്യം തീരുമാനിച്ചത്
ദൃശ്യത്തിന്റെ കഥ താന്‍ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആണെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി. ദൃശ്യം ചെയ്യാന്‍ മമ്മൂക്ക തയ്യാറായിരുന്നു. കഥയൊക്കെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു.
എന്നാല്‍, നേരത്തെ വാക്ക് കൊടുത്ത നിരവധി പ്രൊജക്ടുകള്‍ ഉണ്ടെന്നും രണ്ട് വര്‍ഷത്തോളം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അല്ലെങ്കില്‍ മറ്റാരെയെങ്കിലും വെച്ച് ചെയ്തോളൂ എന്നും മമ്മൂട്ടി തന്നോട് പറഞ്ഞതായി ജീത്തു വെളിപ്പെടുത്തി.