‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ…’; വായടപ്പിച്ച് സനുഷ
തന്റെ നൃത്തപ്രകടനത്തെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് നടി സനുഷ സന്തോഷ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുവേദിയില്‍ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവര്‍ക്ക് സനുഷ മറുപടി നല്‍കിയത്.
‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്.
”അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്.
”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” എന്നു ഞാന്‍ പ്രസ്താവിക്കുകയാണ്,’ വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു.
screenima.com
or visit us at
Like & Share
Learn more