‘നീലവാന ചോലയില്‍’; സാരിയില്‍ അതീവ സുന്ദരിയായി മീര നന്ദന്‍, ചിത്രങ്ങള്‍ കാണാം
സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനംകവര്‍ന്ന് നടി മീര നന്ദന്റെ ഫോട്ടോഷൂട്ട്.
നീല സാരിയില്‍ അതീവ സുന്ദരിയായാണ് മീരയെ ചിത്രങ്ങളില്‍ കാണുന്നത്.
കടുംചുവപ്പ് ബ്ലൗസാണ് മീരയുടെ കോസ്റ്റ്യൂമിലെ ഹൈലൈറ്റ്.
ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
1988 നവംബര്‍ 26 നാണ് മീരയുടെ ജനനം.
കൊച്ചിയാണ് താരത്തിന്റെ സ്വദേശം. താരത്തിന് ഇപ്പോള്‍ 34 വയസ്സുണ്ട്.
2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് മീരയുടെ അരങ്ങേറ്റം.
കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, ഒരിടത്തൊരു പോസ്റ്റ്മാന്‍, സീനിയേഴ്‌സ്, സ്വപ്‌ന സഞ്ചാരി, മല്ലുസിങ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി,
അപ്പോത്തിക്കിരി, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
or visit us at