എന്നിട്ടും ‘ജന ഗണ മന’യ്ക്ക് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ചിത്രമാണ് ജന ഗണ മന.
മികച്ച റിപ്പോര്‍ട്ടാണ് ആദ്യദിനം തന്നെ സിനിമയ്ക്ക് കിട്ടിയത്.
പ്രൊമോഷന്റെ കുറവ് കാരണമാണ് തിയറ്ററുകളില്‍ തണുപ്പന്‍ പ്രകടനമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഇന്നലെ രാത്രി പല ഷോകളും പകുതി പ്രേക്ഷകരെ ഉള്‍ക്കൊള്ളിച്ചാണ് നടന്നത്.
വരുംദിവസങ്ങളില്‍ തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
പൃഥ്വിരാജിന്റേയും സുരാജിന്റേയും മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്.
സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
ഈ കഥാപാത്രത്തെ സുരാജ് വളരെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ സുരാജ് നിറഞ്ഞാടുകയാണ്.
രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു.
or visit us at