അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയാന്‍ ഭാവന; ‘വി ദി വുമണ്‍’ യൂട്യൂബ് ചാനലില്‍ കാണാം

തന്റെ ജീവിതത്തില്‍ സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയാന്‍ നടി ഭാവന

 താന്‍ നേരിട്ട പീഡനങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പൊതുമധ്യത്തില്‍ പറയാന്‍ താരം എത്തും

ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ ഭാവന ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്.

പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്.

പരിപാടി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്‌ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ.സംഗീത റെഡ്ഡി, ഡോ.ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ.ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ അതിഥികളായി എത്തുന്നു.

screenima.com

or visit us at

Like & Share