ഭാവന തിരിച്ചെത്തുന്നു; ആഷിഖ് അബു ചിത്രത്തില്‍ പ്രധാന റോളില്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കുമെന്നാണ് വിവരം.

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു പുതിയ സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി വിവരമുണ്ട്.

ശ്യാം പുഷ്‌കരനാണ് ഈ സിനിമയുടെ തിരക്കഥ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഭാവനയെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു

‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു.

 ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും

അതേസമയം, താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഭാവന തുറന്നുപറഞ്ഞിരുന്നു. 

താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു. 

screenima.com

or visit us at

Like & Share