മറ്റ് നടന്‍മാര്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് ജഗതി ശ്രീകുമാര്‍.
അതിലൊന്നാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച മണികണ്ഠന്‍ ആശാരി എന്ന കഥാപാത്രമെന്നും ജഗതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.
സതന്ത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച ആശാരിയുടെ കഥാപാത്രം അതിനേക്കാള്‍ മെച്ചമായി എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ട്.
ഞാന്‍ ആ ഗോത്രം ആണ്. ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന് ഒരു റൂമര്‍ ഉണ്ടായിരുന്നു.
മോഹന്‍ലാലൊക്കെ അത് പറഞ്ഞിരുന്നു. പിന്നീട് വേറെ കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു.
തനിക്ക് അത്തരത്തില്‍ ചെയ്യാന്‍ തോന്നിയിട്ടുള്ള മറ്റൊരു കഥാപാത്രം തകരയിലെ ചെല്ലപ്പനാശാരിയാണെന്നും ജഗതി പറഞ്ഞു
നെടുമുടി വേണുവാണ് സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
or visit us at