ഞാന്‍ ആ സമയത്ത് സഹാറ മരുഭൂമിയില്‍ ഷൂട്ടിങ്ങിലായിരിക്കും; ജന ഗണ മന റിലീസ് ദിവസത്തെ കുറിച്ച് പൃഥ്വിരാജ്
ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജന ഗണ മനയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
എന്നാല്‍, ജന ഗണ മന റിലീസ് ചെയ്യുന്ന ദിവസം താന്‍ കേരളത്തിലുണ്ടാകില്ലെന്ന് പൃഥ്വിരാജ് പറയുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സെക്കന്റ് ഷെഡ്യൂളിനായി സഹാറ മരുഭൂമിയിലായിരിക്കും താനെന്ന് പൃഥ്വിരാജ് പറഞ്ഞു
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ജന ഗണ മന.
screenima.com
or visit us at
Like & Share
Learn more