ഞാന്‍ അതിജീവിത ! എല്ലാം നാടകമാണെന്ന് പലരും പറഞ്ഞു; ഭാവനയുടെ വാക്കുകള്‍

താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഭാവന.

താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും ഭാവന പറഞ്ഞു

കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു

 പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന വി ദി വുമണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാവന.

മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഭാവനയുടെ തുറന്നുപറച്ചില്‍.

താന്‍ നേരിട്ട അതിക്രമങ്ങള്‍ ഒരു വലിയ ദുസ്വപ്‌നം പോലെയാണ് തോന്നിയത്.

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി

പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചുവെന്നും ഭാവന പറയുന്നു.

കേസിന്റെ എന്റെ ആദ്യത്തെ ട്രയല്‍ നടന്നത് 2020ല്‍ ആയിരുന്നു. 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നിരിന്നു

screenima.com

or visit us at

Like & Share