അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്.
ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ തരംഗം തീര്‍ത്തിരുന്നു
ബാംഗ്ലൂര്‍ ഡേയ്‌സില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ചിത്രത്തില്‍ നിത്യ മേനോന്‍
അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തിന്റെ വളര്‍ത്തുനായ.
ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായ സിംബയായിരുന്നു നടാഷയുടെ നായക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്.
ഈ നായക്കുട്ടി ഓര്‍മയായി. കഴിഞ്ഞദിവസമാണ് നായ ചത്തത്.
ബാംഗ്ലൂര്‍ ഡേയ്സിന് പിന്നാലെ നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു.
ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിക്കുമ്പോള്‍ ഒരു വയസ്സാണ് സിംബയുടെ പ്രായം.
ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകന്‍ 30 ദിവസം പ്രായമുള്ളപ്പോള്‍ മുതലാണ് സ്വാമി സിംബയ്ക്ക് പരിശീലനം കൊടുക്കാന്‍ തുടങ്ങിയത്.
or visit us at