എനിക്ക് വിഷു, ഓണം, പിറന്നാള്‍ ഒന്നും ആഘോഷിക്കാന്‍ പറ്റാറില്ല; സങ്കടം പറഞ്ഞ് പൃഥ്വിരാജ്
കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്.
എന്നാല്‍, സിനിമ തിരക്കുകള്‍ കാരണം കുടുംബവുമൊത്തുള്ള ആഘോഷ വേളകള്‍ തനിക്ക് നഷ്ടപ്പെടുകയാണെന്ന് പൃഥ്വിരാജ്.
‘കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി എന്റെ ജീവിതം തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്.
മരുഭൂമിയിലെ ഷൂട്ടിങ്ങ് അതീവദുഷ്‌ക്കരമാണ്. ഒരു വര്‍ഷം വളരെ കുറച്ചു സമയം മാത്രമേ മരുഭൂമിയില്‍ ഷൂട്ടിങ്ങ് നടക്കുകയുള്ളു
അതിനിടയില്‍ കോവിഡ് വന്നു,’
‘അങ്ങനെ നമ്മള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ സിനിമ നീണ്ടു നീണ്ടു പോകുമ്പോള്‍ പലപ്പോഴും വീട്ടിലെ പല ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയാറില്ല.
മകളുടെയും ഭാര്യയുടെയും പിറന്നാളുകള്‍, വിവാഹവാര്‍ഷികം, ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങി അങ്ങനെ മിക്ക ആഘോഷങ്ങളും
കഴിഞ്ഞ കുറേ നാളുകളായി കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാന്‍ സാധിക്കാറില്ല
ഇതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന നിരവധി ആളുകണ്ടെന്ന് എനിക്കറിയാം,’ പൃഥ്വിരാജ് പറഞ്ഞു.
Burst
Like & Share
screenima.com
Learn more