വിഷാദം തോന്നുമ്പോള്‍ എനിക്കത് കഴിച്ചേ പറ്റൂ: ശാലിന്‍ സോയ

ബാലതാരമായി മലയാള സിനിമയില്‍ എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിന്‍ സോയ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശാലിന്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്.

ഇപ്പോഴിതാ ശാലിന്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

മധുരത്തോടുള്ള തന്റെ പ്രിയമാണ് ശാലിന്‍ കുറിപ്പില്‍ പറയുന്നത്.

ആരോഗ്യം നന്നാക്കാന്‍ മധുരം കുറയ്ക്കണമെന്നറിയാം പക്ഷെ മനസിന്റെ ആരോഗ്യത്തിന് കേക്കോ മധുരമോ കൂടിയേ തീരുവെന്നാണ് ശാലിന്‍ പറയുന്നത്.

പാര്‍ശ്വഫലങ്ങള്‍ എന്താണെന്ന് അറിയുമെങ്കിലും വിഷാദം തോന്നുമ്പോള്‍ തനിക്കത് കഴിച്ചേ പറ്റു എന്നും താരം പറയുന്നു.

screenima.com

or visit us at

Like & Share