സ്നേഹയെ എന്റെ ഭാഗ്യമാണ്, പ്രതിസന്ധിയിൽ അവൾ മാത്രമാണ് കൂടെ നിന്നത്

തമിഴകത്ത് സൂര്യ ജ്യോതി കഴിഞ്ഞാൽ ഏറ്റവും ക്യൂട്ട് ആയ കപ്പിൾസ് ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- പ്രസന്ന- സ്നേഹ താര ജോഡികൾ.

2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും വിവാഹം കഴിക്കുവാൻ പോകുകയാണ് എന്നും മാധ്യമങ്ങളിലൂടെ അറിയിക്കുക ആയിരുന്നു.

താരദമ്പതികളുടെ സ്നേഹവും പരസ്പര ബഹുമാനവും ഒക്കെ പലപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇരുവരും ചില ആഭിമുഖങ്ങളിലും മറ്റും ഈ കാര്യം തുറന്ന് സംസാരിക്കാറുമുണ്ട്.

മുൻപൊരിക്കൽ സ്നേഹ തനിക്ക് തരുന്ന പിന്തുണയെ പറ്റിയും സ്നേഹയുടെ ഗർഭകാലത്തെ പറ്റിയുമൊക്കെ പ്രസന്ന പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സ്നേഹ. അവളെ പോലെ ഒരു ഭാര്യ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും പരാജയവും മറികടക്കാൻ കഴിയും.

എല്ലാ ബന്ധങ്ങളും കട്ട്‌ ഓഫ്‌ ചെയ്ത് ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് കുറച്ച് നാൾ വിട്ട് നിന്നിരുന്നു.

അന്ന് എനിക്ക് മോറൽ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നത് സ്നേഹ മാത്രമാണ്” പ്രസന്ന പറഞ്ഞിരുന്നു.

പ്രഗ്നൻസി സമയത്തൊക്കെ എങ്ങനെയാണ് സ്നേഹക്ക് പിന്തുണ നൽകിയത് എന്ന ചോദ്യത്തിന് വളരെ രസകരമായാണ് പ്രസന്ന മറുപടി പറയുന്നത്.

അവൾ കഴിക്കുന്ന എല്ലാം ഭക്ഷണവും ഞാനും കഴിക്കും. അധികം ഭക്ഷണം കഴിക്കാൻ പറ്റില്ലായിരുന്നു.

അപ്പോൾ നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞു ബാക്കി ചോദിച്ചു വാങ്ങി കഴിക്കുമായിരുന്നു എന്നാണ് പ്രസന്ന പറഞ്ഞത്.

“ആദ്യത്തെ കുട്ടി പെൺകുട്ടി ആവണം എന്നായിരുന്നു. പക്ഷെ ആൺകുട്ടിയാണ് ഉണ്ടായത്.

അതുകൊണ്ട് രണ്ടാമത്തെ കുട്ടി ആണായാലും പെണ്ണായാലും ഞങ്ങൾ ദൈവം തരുന്നത് എന്ന് മാത്രമേ കരുതീട്ട് ഉള്ളൂ. 

പെൺകുഞ്ഞിനെ തന്ന് ദൈവം അനുഗ്രഹിച്ചു” പ്രസന്ന കൂട്ടിച്ചേർത്തു.

screenima.com

or visit us at

Like & Share