പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും.
മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്‌നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി.
കോമഡ് താരവും നടനുമായ ശ്രീകുമാറിനെയാണ് സ്്‌നേഹ വിവാഹം ചെയ്തിരിക്കുന്നത്.
2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം.
സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.
കഴിഞ്ഞ മാസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം താരം ആരാധകരെ അറിയിച്ചത്.
അതില്‍ തനിക്ക് പിസിഒഡി ഉള്ളതായും താരം പറയുന്നുണ്ട്.
പിഡിഒഡി മാറ്റാന്‍ ഡോക്ടര്‍ പറഞ്ഞതു പ്രകരാം മൂന്നു കാര്യങ്ങളാണ് താന്‍ ചെയ്തത് എന്നാണ് സ്‌നേഹ പറയുന്നത്.
ദിവസവും 45 മിനിട്ട് നടത്തം തുടങ്ങി. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി, ഷുഗര്‍ കട്ട് ചെയ്തു.
അങ്ങനെ മൂന്ന് കാര്യങ്ങളാണ് ഞാന്‍ ചെയ്തത് എന്നാണ് സ്‌നേഹ പറയുന്നത്.
or visit us at