ഓണസദ്യക്ക് മുന്നില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഹണി റോസ്

ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് നടി ഹണി റോസ്

ഓണസദ്യ കഴിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് ഹണി റോസ് സദ്യക്ക് മുന്നില്‍ ഇരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്

മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഏത് റോളും ചെയ്യാനുള്ള കഴിവാണ് ഹണി റോസിനെ മലയാള സിനിമയില്‍ ശ്രദ്ധേയ സാനിധ്യമാക്കുന്നത്

ഗ്ലാമറസ് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന താരത്തെ തേടി വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് അവസരങ്ങളെത്തിയിട്ടുണ്ട്.

Burst

Like & Share

screenima.com