മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായ അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇതാ

By അനില മൂര്‍ത്തി

മമ്മൂട്ടി സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇതിനിടയില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ട കരിയറാണ് മമ്മൂട്ടിയുടേത്. മെഗാസ്റ്റാര്‍ എന്ന വിശേഷണം മുതല്‍ മലയാള സിനിമയില്‍ നിന്ന് ഫീല്‍ഡ് ഔട്ട് ആകുമെന്ന സ്ഥിതി വിശേഷം വരെ ഇക്കാലയളവില്‍ ഉണ്ടായി.

ആ രാത്രി

മലയാളത്തിലെ ആദ്യ ഒരു കോടി കളക്ഷന്‍ നേടിയ സിനിമയാണ് ‘ആ രാത്രി’. മമ്മൂട്ടിയെന്ന സൂപ്പര്‍താരം ജനിക്കുന്നത് ഇവിടെയാണ്.

ഒരു സിബിഐ ഡയറിക്കുറിപ്പ്

മലയാള സിനിമ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ധൈര്യത്തോടെ കൈവയ്ക്കാന്‍ തുടങ്ങിയത് ഒരു സിബിഐ ഡയറിക്കുറിപ്പിന് ശേഷമാണ്.

ന്യൂഡെല്‍ഹി

തുടര്‍ പരാജയങ്ങളില്‍ നിരാശനായി മമ്മൂട്ടിയെന്ന താരവും നടനും തല താഴ്ത്തി നില്‍ക്കുന്ന സമയത്താണ് ന്യൂ ഡെല്‍ഹി റിലീസ് ചെയ്യുന്നത്.

'രാജമാണിക്യം'

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് രാജമാണിക്യം. ബെല്ലാരി രാജ എന്ന കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടി.

പഴശ്ശിരാജ

ചരിത്ര കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാന്‍ പ്രത്യേക കഴിവുള്ള മമ്മൂട്ടി പഴശ്ശിരാജയിലൂടെ ബോക്‌സ്ഓഫീസില്‍ ബഹുദൂര മുന്നേറ്റം നടത്തി.