കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്: കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍.

സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി.

ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

മൈക്കിള്‍ ഫാത്തിമയാണ് താരത്തിന്റെ പുതിയ ചിത്രം. ഐ.എസ്.എല്‍ കമന്റേറ്ററാവാന്‍ ആ?ഗ്രഹിക്കുന്ന ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തിന്റെ നിര്‍മാണ സമയത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി.

മലപ്പുറത്തുകാരിയാണ് ഫാത്തിമ എന്ന കഥാപാത്രം എന്നതിനാല്‍ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്യാണിക്ക്.

താരം തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും.

ഈ സമയത്തെടുത്ത ഒരു ചിത്രമാണ് കല്യാണി ഇപ്പോള്‍ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂളിലായിരിക്കുമ്പോള്‍പ്പോലും ഇത്ര ആത്മാര്‍ത്ഥമായി പഠിച്ചിട്ടില്ലെന്നാണ് ഈ ചിത്രത്തിന് കല്യാണി നല്‍കിയ തലക്കെട്ട്.

screenima.com

or visit us at

Like & Share