അയാളുമായി എന്റെ കല്ല്യാണം കഴിഞ്ഞെന്ന് വരെ ഗോസിപ്പുകള്‍ പ്രചരിച്ചു; നടി അനു ജോസഫ് പറയുന്നു
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്.
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘കാര്യം നിസ്സാരം’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ഗോസിപ്പുകളെ കുറിച്ച് മനസ്സുതുറക്കുകയാണ് അനു ജോസഫ് ഇപ്പോള്‍.
ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ഇത്തരം ഗോസിപ്പുകളെ കുറിച്ച് അനു മനസ്സുതുറന്നത്.
കാര്യം നിസ്സാരം പരിപാടിയില്‍ ഒന്നിച്ച് അഭിനയിക്കുന്ന നടന്‍ അനീഷ് രവിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതായി അനു ജോസഫ് പറയുന്നു.
അനീഷ് രവിയുടെ കൂടെ ഒരുമിച്ച് അഭിനയിച്ചതോടെ ഒത്തിരി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്നു.
നടന്‍ അനീഷ് രവിയും താനും പ്രണയത്തിലാണെന്നും അതല്ല ഞങ്ങള്‍ ശരിക്കും വിവാഹിതരാണെന്നുമൊക്കെ പ്രചരിച്ചിരുന്നു.
അതേസമയം താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ മനസമാധാനം വേണമെന്നാണ് അനു പറയുന്നത്.