ശല്യം കാരണം അയാളെ ഞാന്‍ ബ്ലോക്ക് ചെയ്തു: നടി മാളവിക

അഭിനേത്രി, മോഡല്‍, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്‍.

തന്നെ ശല്യം ചെയ്യുന്ന വളരെ ടോക്‌സിക് ആയ ഒരു ആരാധകനെ കുറിച്ച് തുറന്നുപറയുകയാണ് മാളവിക ഇപ്പോള്‍

 വല്ലാത്തൊരു വിചിത്ര സ്വഭാവക്കാരനാണ് തന്റെ ഈ ആരാധകനെന്ന് മാളവിക പറയുന്നു

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക.

ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്സ് ഉണ്ടെന്നും എന്നാല്‍ അതിലൊരാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നിയെന്നും മാളവിക പറയുന്നു.

ശല്യപ്പെടുത്തുന്ന തരത്തിലാണ് അയാളുടെ ആരാധന. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യം. 

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് മെസേജ് അയക്കും.

 ഒരു ദിവസം നോക്കിയപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്. എല്ലാ ദിവസവും ഈ പതിവ് തുടരുന്നുണ്ടെന്നും മാളവിക പറഞ്ഞു.

‘എനിക്ക് മെസേജ് അയക്കുക മാത്രമല്ല അയാളുടെ പരിപാടി. ഞാന്‍ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.

എന്നിട്ട് മാളവികയോട് അടുത്ത് ഇടപഴകരുത് എന്നൊക്കെ പറഞ്ഞ ഭീഷണിപ്പെടുത്തും

ഈ സംഭവം ഞാന്‍ അറിഞ്ഞപ്പോള്‍ അയാളെ റിപ്പോര്‍ട്ടും ബ്ലോക്കും ചെയ്തു. 

അപ്പോഴുണ്ട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നു. അതും ഞാന്‍ ബ്ലോക്ക് ചെയ്തു

screenima.com

or visit us at

Like & Share