തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ രശ്മികയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രശ്മികയുടെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ രശ്മികയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സദാചാരവാദികള്‍. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്സുമായിരുന്നു രശ്മികയുടെ വേഷം. ചെറിയ ഡെനിം ഷോര്‍ട്സാണ് താരം ധരിച്ചിരിക്കുന്നത്. ഇതിലാണ് സദാചാരവാദികളുടെ കണ്ണുടക്കിയത്.
ഷര്‍ട്ടിനു താഴെ ഒന്നുമില്ലേ, ഷര്‍ട്ടിനു കീഴെ ഷോര്‍ട്സ് ഉണ്ടെന്നുപോലും തോന്നുന്നില്ല, പാന്റ് ധരിക്കാന്‍ മറന്നതാണോ തുടങ്ങി നിരവധി മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്
എന്നാല്‍ രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.