മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍
അങ്ങനെ മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മമ്മൂട്ടിയായത്.
സ്‌ഫോടനത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. ഡ്യൂപ്പില്ലാതെ മതിലിനു മുകളില്‍ നിന്ന് ചാടിയ മമ്മൂട്ടിക്ക് അന്ന് പരുക്ക് പറ്റിയിരുന്നു.
മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടേയും നമ്പര്‍ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. ആ പെട്ടിയുടെ നമ്പര്‍ ലോക്ക് 369 ആയിരുന്നു. അങ്ങനെയാണ് വണ്ടികള്‍ക്കും ആ നമ്പര്‍ കൊടുത്തത്.
സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക നടനാണ് മമ്മൂട്ടി.
1980 ല്‍ റിലീസ് ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, 1982 ല്‍ റിലീസ് ചെയ്ത വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.