മുസ്തഫയ്‌ക്കെതിരെ ആരോപണങ്ങളുമായി ആദ്യ ഭാര്യ; ഗോസിപ്പുകളെ തള്ളി പ്രിയാമണിയും മുസ്തഫയും ഒന്നിച്ചു, പ്രണയകഥ ഇങ്ങനെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയ മണി.
വിവിധ ഭാഷകളിലായി തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയ പ്രിയ മണിയുടെ ജീവിതപങ്കാളി മുസ്തഫ രാജ് ആണ്.
ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ മുസ്തഫ തനിക്കൊപ്പം നിഴലുപോലെ ഉണ്ടായിരുന്നെന്ന് പ്രിയ മണി പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
ബെംഗളൂരുവില്‍ ഐപിഎല്‍ മത്സരം നടക്കുന്നതിനിടെയാണ് പ്രിയ മണിയും മുസ്തഫയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും വളരെ അടുത്തു. പിന്നീട് കേരളത്തില്‍വച്ച് ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
ആദ്യ കാലങ്ങളില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഇരുവരും. പതിയെ പതിയെ ആ സൗഹൃദം പ്രണയമായി.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ച് മുസ്തഫ പ്രിയ മണിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍വച്ച് ഇരുവരും വിവാഹിതരായി.
ഇരുവരുടെയും വിവാഹം ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു.
തന്നെ ഡിവോഴ്സ് ചെയ്യാതെയാണ് മുസ്തഫ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതെന്ന് മുസ്തഫയുടെ ആദ്യ ഭാര്യ ആരോപിച്ചു
screenima.com
or visit us at
Like & Share
Learn more