പ്രിയപ്പെട്ടവനൊപ്പമുള്ള ആദ്യ വിമാന യാത്രം; സന്തോഷം പങ്കുവെച്ച് കീർത്തി സുരേഷ്
മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയാകെ ഇളക്കി മറിച്ച് തന്റെ അഭിനയം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കീർത്തി സുരേഷ്.
ഇവിടെ നിന്നെല്ലാം നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
ഇത്തരത്തിൽ തന്റെ ഫോളോവേഴ്സ് ആയിട്ടുള്ളവരെ ഒരു തരത്തിലും കീർത്തി നിരാശരാക്കുകയുമില്ല.
കൃത്യമായ ഇടവേളകളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഫൊട്ടോസും വീഡിയോസുമായും താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്.
താരത്തെ പോലെ തന്നെ കീർത്തിയുടെ പ്രിയപ്പെട്ട പെറ്റ് നൈക്കി എന്ന പട്ടികുട്ടിയും സമൂഹ മാധ്യമങ്ങളിലെ താരമാണ്.
തന്റെ പട്ടികുട്ടിക്കൊപ്പമുള്ള ആദ്യ വിമാന യാത്രയുടെ ചിത്രങ്ങളും അതിന്റെ സന്തോഷവും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം.
ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലീഡ് റോളിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം ഗീതഞ്ജലിയിലാണ്.
റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.
പിന്നീട് കോളിവുഡിലും ടോളിവുഡിലും മാത്രമാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്.
screenima.com
or visit us at
Like & Share
Learn more