കുടുംബവിളക്കിലെ വില്ലത്തി; ശരണ്യ ആനന്ദിന്റെ ചിത്രങ്ങള്‍ കാണാം

screenima

By അനില മൂര്‍ത്തി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്.

വേദിക എന്ന വില്ലത്തി വേഷത്തിലാണ് കുടുംബവിളക്കില്‍ താരം അഭിനയിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്‌സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.

സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ചന് ഗുജറാത്തില്‍ ബിസിനസ് ആയിരുന്നതിനാലാണ് ശരണ്യയുടെ കുടുംബം സൂററ്റില്‍ താമസിച്ചത്.

അടൂരാണ് ശരണ്യയുടെ സ്വദേശം. മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ജീവിതപങ്കാളി.

screenima.com

or visit us at

Like & Subscribe!