മലയാളത്തില്‍ അരങ്ങേറിയ ശേഷം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ നിരവധി നടിമാര്‍ ഉണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഭാവന.
തമിഴിലും തെലുങ്കിലും ഭാവന മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് പോയി മറ്റ് ഭാഷകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ നടിമാരുടെ പട്ടികയില്‍ ഭാവനയും ഉണ്ടാകും.
എന്നാല്‍, ബിക്കിനി വേഷത്തില്‍ എന്തുകൊണ്ട് താന്‍ അഭിനയിക്കുന്നില്ലെന്ന് ഭാവന വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
നോര്‍ത്ത് ഇന്ത്യയില്‍ ഒക്കെയാണെങ്കില്‍ ബിക്കിനി വേഷത്തില്‍ താന്‍ അഭിനയിക്കുമായിരുന്നു എന്നാണ് ഭാവന പറയുന്നത്. കേരളത്തിലെ സംസ്‌കാരം വച്ച് ബിക്കിനി വേഷത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തതാണെന്നും താരം പറയുന്നു
അഞ്ച് കോടി കിട്ടിയാല്‍ ബിക്കിനി വേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനു അങ്ങനെ അഞ്ച് കോടി കിട്ടി ബിക്കിനി വേഷം ചെയ്താലും അതുകഴിഞ്ഞ് തന്നെ വീട്ടില്‍ കയറ്റില്ലെന്നാണ് ഭാവന പറയുന്നത്.
or visit us at