വെള്ളയിൽ സ്റ്റൈലിഷായി ഇഷ ഗുപ്ത
ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി താരം ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരത്തിലൊരു ചിത്രമാണ് ഏറ്റവും ഒടുവിൽ ഇഷാ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇത്തവണയും ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോസാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഫൊട്ടോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത.
സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു.
ഫെമിന മിസ് ഇന്ത്യ 2007ൽ റാംപിലെത്തിയ താരം സെക്കൻഡ് റണ്ണർ അപ്പായിരുന്നു.
2012ൽ ജാനറ്റ് 2വിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം.
അതേ വർഷം തന്നെ രണ്ട് സിനിമകൾകൂടി പുറത്തിറങ്ങിയതോടെ തിരക്കിലേക്ക് നീങ്ങിയ താരം ബോളിവുഡിൽ സജീവ സാനിധ്യമായി മാറുകയായിരുന്നു.
or visit us at