ദുല്‍ഖര്‍, നിവിന്‍, നസ്രിയ ഗ്രൂപ്പുമായി കൂട്ടുകൂടാന്‍ ഫഹദിനെ സമ്മതിക്കില്ല,
അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്.
ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ബാംഗ്ലൂര്‍ ഡേയ്‌സിന്റെ പിന്നില്‍ രസകരമായ ചില അണിയറ കഥകളുണ്ട്.
ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവരുടെ കഥാപാത്രങ്ങള്‍ പരസ്പരം നല്ല അടുപ്പമുള്ള കസിന്‍സാണ്.
വളരെ ഇന്‍ട്രോവെര്‍ട്ട് ആയ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്.
അധികം ആരോടും കൂട്ടുകൂടാത്ത, സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങുന്ന ഫഹദിന്റെ കഥാപാത്രത്തിനായി അഞ്ജലി മേനോന്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു.
സെറ്റില്‍ ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവര്‍ക്കൊപ്പം അധികം സമയം ചെലവഴിക്കാന്‍ അഞ്ജലി മേനോന്‍ ഫഹദിനെ അനുവദിച്ചിരുന്നില്ല.
കൂടുതല്‍ സമയവും ഒറ്റക്കിരിക്കാനാണ് അഞ്ജലി ഫഹദിനോട് ആവശ്യപ്പെട്ടിരുന്നത്.
കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിരക്കാന്‍ ഫഹദിന് സാധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്.
screenima.com
or visit us at
Like & Share
Learn more