‘ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ’; മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ടോം ചാക്കോ

തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ.

ഈ കാലുംവെച്ച് താന്‍ ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്ന് ഷൈന്‍ ചോദിച്ചു.

സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാനും അറിയാനും പറ്റില്ലെങ്കില്‍ നിങ്ങളോടിനി സംസാരിക്കേണ്ട കാര്യമുണ്ടോ?’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിച്ചു.

നിങ്ങളൊക്കെ സംഭവം കണ്ടതല്ലേ? പിന്നെ എങ്ങനെയാ അങ്ങനെയൊക്കെ വാര്‍ത്ത വന്നേ? ആളെ ഞാന്‍ തല്ലിയതല്ലാന്ന് മനസ്സിലായോ? ഞാന്‍ ഈ കാലുംവെച്ച് ഒരാളെ തല്ലിയെന്ന് ! പുള്ളി എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ?,’ ഷൈന്‍ ചോദിച്ചു.

ആളെ തല്ലിയതിനെ കുറിച്ച് ഒന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് തമാശരൂപേണ ഷൈന്‍ ചോദിക്കുന്നതും കേള്‍ക്കാം.

തല്ലുമാല സിനിമയുടെ സെറ്റില്‍വെച്ച് നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നേരത്തെ ആരോപണം ഉയര്‍ന്നത്.

ഇരുകൂട്ടരും പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.

screenima.com

or visit us at

Like & Share