ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി സ്വാതി റെഡ്ഡിയുടെ പ്രായം അറിയുമോ

ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് സ്വാതി റെഡ്ഡി മലയാളത്തില്‍ എത്തിയത്.

ശോശന്ന എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്.

ഫഹദിനൊപ്പം തന്നെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും സ്വാതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരലല്‍, തൃശൂര്‍ പൂരം എന്നിവയാണ് സ്വാതിയുടെ മറ്റ് സിനിമകള്‍.

1987 ഏപ്രില്‍ 19 നാണ് സ്വാതി റെഡ്ഡിയുടെ ജനനം. താരത്തിന്റെ 35-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

 സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്വാതി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share