മലയാളികളുടെ പ്രിയതാരം നമിത പ്രമോദിന്റെ ജന്മദിനമാണ് ഇന്ന്.
1996 സെപ്റ്റംബര്‍ 19 നാണ് താരത്തിന്റെ ജനനം.
തന്റെ 26-ാം ജന്മദിനമാണ് നമിത ഇന്ന് ആഘോഷിക്കുന്നത്.
മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്.
സിനിമ ലോകത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നമിത.
തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നമിത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം.
എന്നാല്‍ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.
or visit us at