ഇതാര് കാവിലെ ദേവതയോ? സാരിയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങള്‍ കാണാം
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദിവ്യ ഉണ്ണി. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദിവ്യ ഉണ്ണി തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ദിവ്യ ഉണ്ണി മലയാള സിനിമയിലേക്ക് കടന്നുവന്നത്.
കല്ല്യാണസൗഗന്ധികം, കാരുണ്യം, കഥാനായകന്‍, ഒരു മറവത്തൂര്‍ കനവ്, വര്‍ണ്ണപകിട്ട്, പ്രണയവര്‍ണങ്ങള്‍, ചുരം, സൂര്യപുത്രന്‍,
ഫ്രണ്ട്‌സ്, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ സിനിമകള്‍.
മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ദിവ്യ ഉണ്ണി. നൃത്തരംഗത്ത് താരം ഇപ്പോഴും സജീവമാണ്.
or visit us at