പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍.
ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ.
മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.
നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ ആദ്യ സിനിമയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
ഞാന്‍ ഒരു ഡാന്‍സറാണ്. ഈ സിനിമയില്‍ ഒരു കൊറിയോഗ്രാഫറുടെ റോളാണ്.
അതുകൊണ്ട് കൂടിയാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. എനിക്ക് അത്യാവശ്യം ചെയ്യാനുള്ളത് ഈ സിനിമയിലുണ്ട്.
എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഡയലോഗുകള്‍ പറയുമ്പോഴാണ്.
പിന്നെ ഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായതായും താരം പറയുന്നു.
or visit us at