27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല: ജ്യോതിക
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.
ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം.
പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.
ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.
ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.
രജനീകാന്തിനൊപ്പം അഭിനയിച്ച ചന്ദ്രമുഖിയില്‍ മികച്ച അഭിനയമാണ് ജ്യോതിക കാഴ്ചവെച്ചത്.
ഖുശി, പ്രിയമാന തോഴി, കാക്ക കാക്ക, തിരുമലൈ, മന്‍മദന്‍, സില്ലിനു ഒരു കാതല്‍ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
2006ല്‍ ചലച്ചിത്രതാരം സൂര്യയുമായി വിവാഹം കഴിഞ്ഞു
വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന താരം 2015ല്‍ 36 വായതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു.
ഹിന്ദി ചിത്രത്തിലൂടെയാണ് ആഭിനയ രംഗത്ത് എത്തിയെങ്കിലും പിന്നീട് തനിക്ക് ബോളുവുഡില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് തഹിന്ദി സിനിമകളില്‍ നിന്ന് ഒരിക്കല്‍ പോലും എനിക്ക് ഓഫര്‍ ലഭിച്ചില്ല.
27 വര്‍ഷം മുമ്പ് ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങി.
അതിനുശേഷം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. എന്റെ ആദ്യത്തെ ഹിന്ദി സിനിമ തീയേറ്ററുകളില്‍ വിജയമായിരുന്നില്ല.
or visit us at