‘സിബിഐ-5 ന്റെ കഥ അമ്മാവന്‍ പറഞ്ഞുതന്നിട്ടുണ്ടോ?’; നവ്യ നായരുടെ മറുപടി ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ-5 ദ ബ്രെയ്ന്‍. 

 എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ അഞ്ചാം ഭാഗവും ഒരുക്കുന്നത്. 

സിബിഐ-5 ന്റെ കഥയെ കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

സിബിഐ-5 നെ കുറിച്ച് നടി നവ്യ നായരും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

സംവിധായകന്‍ കെ.മധു നവ്യയുടെ അമ്മാവനാണ്. 

സിബിഐ-5 ന്റെ കഥ അമ്മാവന്‍ പറഞ്ഞു തന്നിട്ടുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് നവ്യ നല്‍കിയത്. 

അമ്മാവനും (കെ.മധു) തിരക്കഥാകൃത്തായ സ്വാമി അങ്കിളിനും മമ്മൂക്കയ്ക്കും അല്ലാതെ വേറെ ആര്‍ക്കും സിബിഐ അഞ്ചിന്റെ കഥ അറിയില്ലെന്ന് നവ്യ പറഞ്ഞു.

screenima.com

or visit us at

Like & Share