കീര്‍ത്തി സുരേഷിന്റെ ‘അറബിക് കുത്ത്’ ഡാന്‍സ് കണ്ടോ? കിടിലന്‍ വീഡിയോ
ഇളയദളപതി വിജയ് നായകനായി അഭിനയിച്ച ‘ബീസ്റ്റി’ലെ സൂപ്പര്‍ഹിറ്റ് ഗാനം ‘അറബിക് കുത്തി’ന് ചുവടുവെച്ച് തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ്.
സുഹൃത്തിനൊപ്പമാണ് പൊളി സ്റ്റെപ്പുകളുമായി കീര്‍ത്തി എത്തിയിരിക്കുന്നത്.
വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വളരെ എനര്‍ജറ്റിക്കായാണ് കീര്‍ത്തി ഡാന്‍സ് കളിക്കുന്നത്. താരത്തിന്റെ വസ്ത്രവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ബീസ്റ്റില്‍ വിജയ്യുടെയും പൂജ ഹെഡ്ഗെയുടെയും കിടിലന്‍ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ നടന്‍ ശിവകാര്‍ത്തികേയന്റേതാണ്.
ഏപ്രില്‍ 14 ന് ‘ബീസ്റ്റ്’ റിലീസ് ചെയ്യുമെന്നാണ് വിവരം.
screenima.com
or visit us at
Like & Share
Learn more