‘അച്ഛന്റെ സിനിമ കൊള്ളില്ല’; പിഷാരടിയുടെ മകള്‍
അച്ഛന്റെ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ മകള്‍.
ഈ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഷാരടിയുടെ മകള്‍.
സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറയുന്നത്. ‘ ഒരു തരി കോമഡിയില്ല.
ഫുള്‍ സീരിയസ്‌നെസ് ആണ്. അച്ഛന്റെ പടമാണ്. പക്ഷേ കുറച്ചുകൂടെ നല്ലതായിക്കൂടെ
ഇതില്‍ ഒരു തരി കോമഡി പോലും ഇല്ല,’ പൗര്‍ണമി പറഞ്ഞു.
പിഷാരടി ആത്മഹത്യ ചെയ്യുന്ന സീന്‍ ഈ സിനിമയിലുണ്ട്. അതുകൊണ്ടാണ് തനിക്ക് ഈ സിനിമ ഒട്ടും ഇഷ്ടമാകാതിരുന്നതെന്നും പൗര്‍ണമി പറയുന്നു.
അവള്‍ അച്ഛന്‍ കുഞ്ഞാണെന്നും അതുകൊണ്ടാകും സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞതെന്നും പിഷാരടി പ്രതികരിച്ചു.
പിഷാരടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പഞ്ചവര്‍ണതത്തയാണെന്നും മകള്‍ പറയുന്നു.
or visit us at