നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ അഴിഞ്ഞാട്ടമാണ്.
കൊച്ചിയില്‍ നടന്ന ആര്‍.ഐ.എഫ്.എഫ്.കെ. വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ച് റിമ എത്തിയതാണ് സദാചാരവാദികളെ പ്രകോപിപ്പിച്ചത്
വസ്ത്രത്തിന്റെ ഇറക്കം കുറയുന്നതാണ് പീഡിപ്പിക്കാന്‍ കാരണമെന്ന തൊടുന്യായം നിരത്തിയാണ് സദാചാരവാദികള്‍ റിമയുടെ ചിത്രത്തിനു താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ സ്വകാര്യതയാണ്. അതിലേക്കാണ് ബഹുഭൂരിപക്ഷം പേരും ഒളിഞ്ഞുനോക്കുന്നത്.
റിമ അവര്‍ക്ക് ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രം ധരിച്ച് പൊതുവേദിയില്‍ എത്തുന്നത് ആരെയാണ് വിറളി പിടിപ്പിക്കുന്നത്? ‘സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍
ധരിച്ചിരുന്ന വസ്ത്രം കണ്ടോ?’ ‘മാന്യമായി വസ്ത്രം ധരിച്ചുകൂടെ’.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു റിമയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെ വന്നത്
രാത്രി ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടല്ലേ, സിനിമയ്ക്ക് ബോയ്ഫ്രണ്ടിനൊപ്പം പോയിട്ടല്ലേ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിട്ടല്ലേ, ആണ്‍സുഹൃത്തുക്കളോട് അടുത്ത് ഇടപഴകിയിട്ടല്ലേ…