വസ്ത്രം ധരിക്കുന്നത്, ശരീരം കാണിക്കാനാണോ?; നടി ഭൂമിക്കെതിരെ സൈബര്‍ അറ്റാക്ക്

അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും തമ്മില്‍ വിവാഹിതരായത്.

താരങ്ങളുടെ വിവാഹസല്‍ക്കാരത്തില്‍ ഗ്ലാമര്‍ കൂട്ടികൊണ്ട് നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

 താരങ്ങളില്‍ അധികവും ഗ്ലാമര്‍ വേഷങ്ങളിലാണ് ചടങ്ങിനെത്തിയത്.

ഇതില്‍ ബോളിവുഡ് താരമായ ഭൂമി പട്നേക്കറുടെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡീപ് നെക്ക് ബ്ലോസോട് കൂടിയ സ്വര്‍ണ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരം ധരിച്ചിരുന്നത്.

താന്‍ ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഭൂമിയ്ക്ക് വലിയ അധിക്ഷേപമാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ലഭിക്കുന്നത്.

ശരീരം കാണിക്കാന്‍ വേണ്ടിയാണ് താരം വസ്ത്രം ധരിക്കുന്നതെന്ന് നിരവധി പേര്‍ പറയുന്നു.

താരത്തിന്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നത് പോലെ തന്നെ താരത്തിന്റെ ലുക്കിനെ അഭിനന്ദിക്കുന്നവരും കുറവല്ല.

screenima.com

or visit us at

Like & Share